സൂറത്തുല്‍ ബഖറ ആയത്ത് 269

അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ.

അല്ലാഹുവിന്റെ കരുണയാൽ തന്നെയാണ് നമുക്ക് ഖുര്‍ആൻ കുറിച്ച് കൂടുതൽ അറിയാൻ കഴിയുന്നത്.
ഓരോ ആയത്തും ഒരു പാഠമാണ്. ഓരോ ആയത്തും നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്നു. ഓരോ ആയത്തിലും പഠിക്കാനുള്ള എന്തോ ഒന്നുണ്ട്. അതാണ് നമ്മെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രേരിപ്പിക്കുന്നത്.

ഈ ആയത്ത് അറിഞ്ഞതിനു ശേഷം മനസ്സിലായി — എല്ലാത്തിനും പിന്നിലും ഒരു ഹിക്മത്ത് (ജ്ഞാനം) ഉണ്ടെന്നു. നമ്മൾ കരുതുന്ന പോലെ “ഇത് നമ്മുടെ പണം, ഇഷ്ടമുള്ളപോലെ ചെലവാക്കാം” എന്നല്ല കാര്യങ്ങൾ. മുമ്പുള്ള ആയത്തുകളിൽ നാം സദഖയുടെ പ്രാധാന്യം അറിഞ്ഞിരുന്നു.
ഓരോ ആയത്തും നമ്മെ ഓർമ്മിപ്പിക്കുന്നു — എത്ര ശ്രദ്ധയോടെ, മനസ്സോടെ പണം ചെലവാക്കണമെന്ന്.

ഈ ആയത്ത് മറ്റൊരു കാര്യവും നമ്മെ പഠിപ്പിക്കുന്നു — നമ്മുടെ പ്രാർത്ഥനയിൽ ഹിക്മത്ത് ചോദിക്കണം എന്നത്.

പണം ചെലവാക്കുന്നതിൽ ഹിക്മത്ത്.
സമയം ചെലവാക്കുന്നതിൽ ഹിക്മത്ത്.
ജ്ഞാനം പങ്കിടുന്നതിൽ ഹിക്മത്ത്.
എല്ലാ കാര്യങ്ങളിലും ഹിക്മത്ത്.

അതായത്, അല്ലാഹു നമുക്കു തന്ന ഏത് നന്മയും നമുക്ക് ശരിയായി ഉപയോഗിക്കാനായി ഹിക്മത്ത് നൽകണമെന്നു പ്രാർത്ഥിക്കണം.

അല്ലാഹു നമുക്ക് തന്റെ കിതാബിനെ കുറിച്ച് കൂടുതൽ അറിയാനും, അവനെ കൂടുതൽ തിരിച്ചറിയാനും, തന്റെ ദീൻ മനസ്സിലാക്കി ജീവിതത്തിൽ നടപ്പാക്കാനും, ദഅ്‌വ പ്രവർത്തനങ്ങൾ ചെയ്യാനുമുള്ള തൗഫീഖ് തരട്ടെ. ആമീൻ

Surah Ali Imran Ayah 11